ചേരുവകള്‍
- നെയ്മീന് വലിയ കഷണം -അര കിലോ
- നീളത്തില്‍ അരിഞ്ഞ മാമ്പഴം -1
- പച്ചമുളക് അരിഞ്ഞത് -3
- ഇഞ്ചി അരിഞ്ഞത് -1 കഷണം
- വെളുത്തുള്ളി അരിഞ്ഞത് -4 അല്ലി
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- കുരുമുളകുപൊടി -അര ടീസ്പൂണ്‍
- സവാള അരിഞ്ഞത് -1
- പെരുംജീരകപൊടി -അര ടീസ്പൂണ്‍
- തേങ്ങാപ്പാല്‍ -2 കപ്പ്
- വെള്ളം -അര കപ്പ്
- ചെറുനാരങ്ങാനീര് -1 മുറി
- ഉപ്പ്,എണ്ണ -പാകത്തിന്
മണ്‍ചട്ടിയില്‍ 3 മുതല്‍ 8 വരെയുള്ള ചേരുവകള്‍ നന്നായി വഴറ്റുക.അതിനുശേഷം നീളത്തിലരിഞ്ഞ മാങ്ങാ
കഷണവും നെയ്മീന് വലിയ കഷണങ്ങളാക്കി നുറുക്കിയതും അരപ്പില്‍ ചേര്‍ത്ത് മയത്തില്‍ ഇളക്കുക.പകുതി
വേവാകുമ്പോള്‍ നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.മീന്‍ വെന്തു കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് കുറുകുമ്പോള്‍
വാങ്ങി വെയ്ക്കുക.
No comments:
Post a Comment
Please comment..