കരിമീന്‍ പൊള്ളിച്ചത്







ചേരുവകള്‍

1.കരിമീന്‍ -1 കിലോ
2.മല്ലിപ്പൊടി - 4 ടീസ്പൂണ്‍ 
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍ 
മുളകുപൊടി -2 ടേബിള്‍സ്പൂണ്‍ 
കുരുമുളകുപൊടി -1 ടീസ്പൂണ്‍ 
3. വെളിച്ചെണ്ണ -3 ടേബിള്‍സ്പൂണ്‍ 
4. കുരുമുളകുപൊടി -1 ടീസ്പൂണ്‍ 
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
5. തേങ്ങാപ്പാല്‍ -1 കപ്പ് 
6. ചുവന്നുള്ളി -കാല്‍ കപ്പ് 
7. കറിവേപ്പില -4 കതിര്‍പ്പ് 
8. പച്ചമുളക് അരിഞ്ഞത് -5
9. വെളുത്തുള്ളി -10 അല്ലി

പാകം ചെയ്യുന്ന വിധം

കരിമീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി രണ്ടുവശവും വരഞ്ഞു വെയ്ക്കുക. നാലാമത്തെ ചേരുവകള്‍
മീന്‍ കഷണങളില്‍ പുരട്ടി ഒരു മണിക്കൂര്‍ വെയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചെടുക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞു വെച്ച ചുവന്നുള്ളി,പച്ചമുളക്,വെളുത്തുള്ളി,കറിവേപ്പില,
എന്നിവ വഴറ്റിയെടുക്കുക.അതേ എണ്ണയില്‍ മീന്‍ വറുത്ത്‌ മാറ്റി വെയ്ക്കുക.ബാക്കിയുള്ള എണ്ണയില്‍ കടുക്
പൊട്ടിച്ച് അരപ്പിട്ട്‌ വഴറ്റുക.അതില്‍ വറുത്ത മീനും തേങ്ങാപ്പാലും ചേര്‍ക്കുക.വഴറ്റിവെച്ച ചേരുവകളും
ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക.വെള്ളം വറ്റി അരപ്പ് മീനിന്റെ മുകളില്‍ പുരണ്ടിരിയ്ക്കുന്ന പാകത്തില്‍ അടുപ്പില്‍ നിന്ന് വാങ്ങി വെയ്ക്കുക.
ഈ മീന്‍ എണ്ണ പുരുട്ടിയ വാഴയിലയില്‍ വെച്ച് പൊതിഞ്ഞ് ഉരുളിയില്‍ തിരിച്ചും മറിച്ചും ഇട്ട് നല്ലപോലെ
മൊരിയുന്നതുവെരെ വേവിക്കുക.

You may also like...
കരിമീന്‍ മപ്പാസ്‌

No comments:

Post a Comment

Please comment..