ചക്ക അവിയല്‍



ചേരുവകള്‍

1. ചക്കച്ചുള - 2 കപ്പ്
2.ചക്കക്കുരു -50 ഗ്രാം
3. മുരിങ്ങയ്ക്ക - 1
4.വെള്ളരിക്ക -250 ഗ്രാം
5 തേങ്ങ -1 കപ്പ്
പച്ചമുളക് - 4
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2 അല്ലി
മുളകുപൊടി -1 സ്പൂണ്‍
 മഞ്ഞള്‍പ്പൊടി -1/2 സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്
5. ഉപ്പ് - പാകത്തിന്
6. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

വൃത്തിയാക്കിയ ചക്കച്ചുളയും വെള്ളരിക്കയും  നീളത്തില്‍ അരിയുക.ചക്കക്കുരുവും മുരിങ്ങക്കായും  കീറിവെയ്ക്കുക.കഷണങ്ങള്‍ എല്ലാം അല്പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക.അഞ്ചാമത്തെ  ചേരുവകള്‍ ചതച്ചെടുക്കുക.ഇവയും വേവിച്ച കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വെയ്ക്കുക.

No comments:

Post a Comment

Please comment..