ഓലന്‍




ചേരുവകള്‍ 

മത്തങ്ങ -250 ഗ്രാം 
കുമ്പളങ്ങ -250 ഗ്രാം
വഴുതനങ്ങ -100 ഗ്രാം 
അച്ചിങ്ങ പയര്‍ - 5 എണ്ണം 
പച്ചമുളക് -6 എണ്ണം
വന്‍പയര്‍ -1 പിടി
വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കറിവേപ്പില -4 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
തേങ്ങാപ്പാല്‍ -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

വന്‍പയര്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് മത്തങ്ങ,കുമ്പളങ്ങ,വഴുതനങ്ങ,പയര്‍ എന്നിവ  ചെറുതായി അരിഞ്ഞതും
പച്ചമുളക് കീറിയതും ചേര്‍ത്ത് നന്നായി വെന്തുടയുന്നതുവരെ വേവിക്കുക. പിന്നിട് തേങ്ങാപ്പാല്‍ ചേര്‍ക്കുക . തിളയ്ക്കുന്നതിനു മുന്‍പ് ഇതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് വാങ്ങിവെച്ച് ഉപയോഗിക്കാം.



No comments:

Post a Comment

Please comment..