ഇഡ്ഡലി

പൂ പോലുള്ള ഇഡ്ഡലി

പൂ പോലുള്ള ഇഡ്ഡലി ഉണ്ടാക്കുന്ന വിധം : രണ്ടു ഗ്ലാസ് അരി മുക്കാല്‍ ഗ്ലാസ്‌       ഉഴുന്ന് ഇവ രണ്ടും  രാവിലെ വെള്ളത്തില്‍ ഇട്ടു വെക്കുക ( വേറെ വേറെ)

വൈകിട്ട് അത് നന്നായി അരയ്ക്കുക..(വേറെ വേറെ) നന്നായി അരയണം.അരയ്ക്കുമ്പോള്‍ അരിയുടെ കൂടെ ഒരു കൈ പിടി ചോറ് കൂടി ചേര്‍ത്ത് അരയ്ക്കുക.

ഇനി  ഇവയെല്ലാംകൂടി നന്നായി ഉപ്പും ചേര്‍ത്ത്  യോജിപ്പിച്ച് അലുമിനിയം പാത്രത്തില്‍ വെക്കുക.

അടുത്ത ദിവസം രാവിലെ അരച്ച് വച്ച  മാവ്  നന്നായി ഇളക്കി ഇഡ്ഡലി പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വേവിക്കുക .

  • ഉപ്പ് രാവിലെ ഉണ്ടാക്കുന്ന സമയത്ത് ആയാലും  ചേര്‍ത്താല്‍ മതിയാവും.
  • സോഡാ കാരം ആവശ്യമെങ്കില്‍ ചേര്‍ക്കാം സോഡാ കാരം ചേര്‍ത്താല്‍  ഉപ്പ് ചേര്‍ക്കേണ്ട കാര്യം ഇല്ല.
  • ഓര്‍ക്കുക സോഡാകാരം ആരോഗ്യത്തിന് നല്ലതല്ല.

No comments:

Post a Comment

Please comment..