മത്തി പീര





ചെറിയതരം മത്തി - 1/2  കി. 

വൃത്തിയാക്കിയത്‌

തേങ്ങ - 1 മുറി വലുത്‌

മാങ്ങ പുളിയുള്ളത്‌ - 1 ചെറുത്‌ 

ഇടത്തരം ഇഞ്ചി - 1 കഷണം
പച്ചമുളക്‌ - എരിവുള്ളത്‌ 8 എണ്ണം 


വലുത്‌

സവാള - 1 വലുത്‌

വെളുത്തുള്ളി - 4 അല്ലി

കറിവേപ്പില - കുറച്ച്‌

മഞ്ഞൾപൊടി - കാൽ ടീസ്‌പൂൺ

ഉപ്പ്‌, വെളിച്ചണ്ണ - പാകത്തിന്‌



പാചകം ചെയ്യുന്ന വിധംഃ മത്തി വൃത്തിയാക്കിഎടുത്ത്തേങ്ങ ചുരണ്ടിയത്‌, പച്ചമുളക്‌, 

ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി ഇവ ചേർത്ത്‌ അവിയലിന്റെ പാകത്തിൽ 

ചതച്ചെടുക്കുക . സവാള  പൊടിയായി അരിഞ്ഞതും ഉപ്പും ചേർത്ത്‌ നികക്കെ 

വെള്ളവും ചേർത്ത്‌ അടുപ്പിൽ വയ്‌ക്കണം - മുക്കാൽ വേകാവുമ്പോൾ മാങ്ങാ ചെറുതായി 

അരിഞ്ഞതും ചേർക്കണം. വെള്ളംവറ്റി അരപ്പു മീനിൽ പൊതിഞ്ഞിരിക്കുന്ന പാകത്തിൽ 2 

ടീസ്‌പൂൺ വെളിച്ചണ്ണയും കറിവേപ്പിലയും ചേർത്തു വാങ്ങുക.


നുറുങ്ങ്‌ഃ മാങ്ങയ്‌ക്കു പകരം കുടംപുളി  
ചേർക്കാം.




ഇതും നിങ്ങള്‍ക്ക് ഇഷ്ടമായേക്കാം

കരിമീന്‍ പൊള്ളിച്ചത്

No comments:

Post a Comment

Please comment..